Friday 20 January 2012

ഇന്ന് നല്ല മഴ പെയ്തെങ്കില്‍!!!

ഇന്ന് നല്ല മഴ പെയ്തെങ്കില്‍!!!
മഴ എപ്പോഴും എനിക്ക് ഇഷ്ടമാണ് 

മഴ പെയ്യുമ്പോള്‍ നാന്‍ കട്ടിലില്‍ 
എന്‍റെ തലയിണയെ കെട്ടിപ്പിടിച്ചു കിടക്കും 
ദൂരെയുള്ള കുട്ടുകാരനെ സ്വപനം കണ്ടുകൊണ്ടു 
എന്തൊരു സുഖമാണ് അങ്ങിനെ കിടക്കുവാന്‍ 

സ്വപ്നതേരിലേറി ഞാന്‍ പറന്നു പറന്നു പോകും 
എന്‍റെ കാമുകന്‍റെ കൈ പിടിച്ചു 
അവന്‍റെ ലാളനങ്ങള്‍ ഏറ്റുകൊണ്ട്...
മഴ അപ്പോള്‍ താളം പിടിച്ചു കൊണ്ടിരിക്കും 

അങ്ങിനെ കിടന്നു ഞാന്‍ ഉറങ്ങിപ്പോകും... 
"ഇങ്ങനെ മദാലസയായി കിടന്നുറങ്ങിയാല്‍ 
വല്ലവനും വന്നു തട്ടിക്കൊണ്ടു പോകും" 
എന്നെന്‍റെ കൂട്ടുകാരി മീനാക്ഷി പറയും  

തട്ടിക്കൊണ്ടു പോകട്ടെ എന്‍റെ സ്നേഹിതന്‍ 
മഴത്തേരില്‍ അവനെ ഞാന്‍ കാത്തിരിക്കുന്നു  


1 comment: